കാറ്റും കടലും
ഹോം വാർത്തകൾ Display ENGLISH
കാലാവസ്ഥാ പ്രവചനം കടല്‍പ്പണിക്കാരുമൊത്ത്
ദക്ഷിണേന്ത്യന്‍ തീരത്തെ തീവ്ര കാലാവസ്ഥാ മുന്നറിയിപ്പിനായുളള അറിവിന്റെ സഹനിര്‍മ്മിതി
കാലാവസ്ഥാ പ്രവചനം കടല്‍പ്പണിക്കാരുമൊത്ത്
പ്രഥമസ്ഥാപനം

സ്കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് - യൂണിവേശ്സിറ്റി ഓഫ് സസെക്സ്, യു.കെ

സസക്സ് ഹൌസ്, ഫാൽമെർ
ബ്രിട്ടന്‍, BN1 9RH
യുണൈറ്റഡ് കിങ്ങ്ഡം


Image: Fishers from several nearby villages operate from the fishing harbour of Vizhinjam during the monsoon season, when high wind and waves make local beaches risk-prone.
Location: Thiruvananthapuram district, Kerala state, India

സ്ഥലം

ദക്ഷിണേന്ത്യയിലെ തീരദേശ ജില്ലകളായ കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം എന്നിവയാണ് പ്രൊജക്ട് നടക്കുന്ന പ്രദേശങ്ങൾ.

പ്രൊജക്ടിനെപറ്റി


ദക്ഷിണേന്ത്യയിലെ കടല്‍പ്പണിക്കാരുടെ കടലിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലൂടെ അവരുടെ ജീവനോപാധികള്‍ കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമാക്കുന്നതിന് അവരെ സഹായിക്കുന്നതാണ് ഈ ബഹുവിഷയ (multidisciplinary) പ്രൊജക്ട്.


കാലാവസ്ഥാ വിദഗ്ദ്ധര്‍ ഉല്‍പ്പാദിപ്പിക്കുന്ന അറിവും അതിന്റെ വിനിമയവും സാധാരണ കടല്‍പ്പണിക്കാര്‍ക്ക് ഉപകാരപ്രദവും പ്രായോഗികവും ആകുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ കാലാവസ്ഥാ പ്രത്യേകതകളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് അവർക്ക് തീരുമാനങ്ങൾ എടുക്കുന്നതിനും സഹായിക്കുന്ന തരത്തിൽ കാലാവസ്ഥാ വിദഗ്ദ്ധരും കടൽപ്പണിക്കരും തമ്മിലുളള വിടവ് ലഘൂകരിക്കുകയാണ് ഈ പ്രോജക്ടിന്റെ മുഖ്യലക്ഷ്യം.


കാലാവസ്ഥ വ്യതിയാനം കാരണം രൂപപ്പെടുന്ന അങ്ങേയറ്റം ദുസ്സഹമായ കടലവസ്ഥയില്‍ കടല്‍പ്പണിക്കാരുടെ വര്‍ദ്ധിച്ച അസ്ഥിരത പരിഹരിക്കുന്നതിന്, കാലാവസ്ഥാ വിദഗ്ദ്ധരേയും ചെറുകിട മത്സ്യത്തൊഴിലാളികളേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, കൃത്യമായ കാലാവസ്ഥാ പ്രവചനത്തിനും അതിന്റെ വിനിമയത്തിനും വേണ്ട ആസൂത്രണവും പരിശോധനയും പ്രചരണവും ഈ പ്രോജക്ടിന്റെ ഭാഗമായി നടത്തും.

Image: Rain clouds gather off the shore of Puthiyathura, a traditional fishing village.
Location: Thiruvananthapuram district, Kerala state, India

കൂടാതെ, പ്രായോഗിക രീതികളുടെ ഒരു പ്രവര്‍ത്തന പദ്ധതി ആസൂത്രണം ചെയ്യുന്നതോടൊപ്പം കാലാവസ്ഥാ പ്രവചനത്തിന്റെ സഹ-ഉത്പാദനവും വിനിമയവും ഇന്ത്യയിലേയും പുറത്തേയും കടല്‍പ്പണിക്കാര്‍ക്ക് ഫലപ്രദമായി ലഭ്യമാക്കലും ഇത് ലക്ഷ്യം വെക്കുന്നു. മാത്രമല്ല, പാരിസ്ഥിതിക അപകട സാഹചര്യങ്ങളെ മനസിലാക്കല്‍, അവയോട് പ്രതികരിക്കല്‍, വ്യത്യസ്ത ദുര്‍ബല ജനവിഭാഗങ്ങള്‍ക്കിടയില്‍ വിവരങ്ങള്‍ വിതരണം ചെയ്യല്‍, മുന്നറിയിപ്പ് നല്‍കല്‍, വാ‍ര്‍ത്താ വിനിമയ സാങ്കേതികവിദ്യകളുടെ പങ്ക് പരിശോധിക്കൽ, ഏഷ്യയിലെ കടല്‍പ്പണിക്കാരുടെ വിജ്ഞാനം, പ്രവര്‍ത്തനം, ജീവനോപാധി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട അക്കാദമികമായ സംവാദങ്ങളില്‍ സംഭാവന ചെയ്യല്‍ എന്നിവയും ഈ പ്രോജക്ടിന്റെ ലക്ഷ്യങ്ങളാണ്.